കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും
adimage

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ ഉടൻ പിടി വീഴും ; ബിഎൻഎസ് 174 പ്രകാരം ഒരു വർഷം തടവ്, ഐ ഡി കാർഡ് നൽകുന്നവരും കുടുങ്ങും adimage
2025-12-10T16:59:00 | By Rajina Sandeep

തെരഞ്ഞെടുപ്പിൽ പഴയതുപോലെ കള്ളവോട്ട് ചെയ്തു കളയാം എന്ന് കരുതുന്നവർ സൂക്ഷിക്കുക. ഭാരതീയ ന്യായ സംഹിത പ്രകാരം ഒരു വർഷം കഠിനതടവും, പിഴയുമാണ് ശിക്ഷ.

അന്വേഷണത്തിൽ ഐ ഡി കാർഡ് കണ്ടെത്തിയാൽ ഉടമസ്ഥനും കുടുങ്ങും. ഐഡി കാർഡിൻ്റെ ഉടമസ്ഥൻ പ്രവാസിയാണെങ്കിൽ യാത്രാവിലക്ക് ഉൾപ്പടെ നേരിടേണ്ടി വരും.

ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർ പട്ടികകളിലോ, ഒരു വോട്ടർ പട്ടികയിൽ തന്നെ ഒന്നിലധി കം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെ ട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും, മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും കർശന നിയമനടപടി ഉണ്ടാകും. അത്തരം കുറ്റക്കാരെ പൊലീസിന് കൈമാറും. കുറ്റക്കാരൻ ഭാരതീയ ന്യായസംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവു ശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അർഹനാണ്. വോട്ടെടുപ്പ് ദിവസത്തിൽ പോളിങ് സ്റ്റേഷ നിൽ പ്രവേശിക്കാൻ കർശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അർഹതയുള്ള സമ്മതിദായകർ, പോളിങ് ഓഫീസർമാർ, സ്ഥാനാർത്ഥി, സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജൻ്റ്, തിരഞ്ഞെടുപ്പ് കമ്മിഷൻ അധികാരപ്പെടുത്തിയിട്ടുള്ളവർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥർ, കമ്മിഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകർ, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരി അർക്കാൻ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂർ ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതി നോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തിൽ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസർ പ്രവേശിപ്പിക്കു ന്നവർ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനിൽ പ്രവേശിപ്പിക്കുകയുള്ളൂ.

Content Highlight: Anyone who tries to cast a fake vote will be caught immediately; one year in prison under BNS 174, those who provide ID cards will also be caught

adimage adimage

Next TV

adimage
Related Stories
ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

Jul 18, 2026 12:37 PM

ചമ്പാട് മദ്രസ വിദ്യാർത്ഥിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായക്കൂട്ടം ; തലനാരിഴക്ക് രക്ഷ, പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ

ചമ്പാട് മദ്രസയിലേക്ക് പോകുകയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ടു. പ്രദേശത്ത്...

Read More >>
ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

Jul 18, 2026 11:56 AM

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ ഓർമ്മകൾക്ക് രണ്ട് പതിറ്റാണ്ട് ; മേക്കുന്നിൽ അനുസ്മരണവും, പുഷ്പാർച്ചനയും.

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി.പി. സത്യന്റെ 20-ാം ചരമവാർഷികം മേക്കുന്നിൽ ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും...

Read More >>
രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി,  യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

Jul 18, 2026 11:07 AM

രജിസ്റ്റർ ചെയ്ത് കാത്തിരുന്നത് ഒമ്പത് വർഷം ; വിവാഹബ്യൂറോയെ പാഠം പഠിപ്പിച്ച് കണ്ണൂർ സ്വദേശി, യുവാവിന് 8000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

9 വർഷം കാത്തിട്ടും വിവാഹം നടത്തിക്കൊടുക്കാത്ത വിവാഹ ബ്യൂറോയ്ക്കെതിരെ കണ്ണൂർ സ്വദേശി. 3000 രൂപ രജിസ്ട്രേഷൻ തുകയും 5000 രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ...

Read More >>
adimage
വിഘ്നേശ്വരാ കാക്കണേ...; മെസ്സിക്കും  അർജന്റീനക്കുമായി പള്ളൂരിലെ ഗണപതി ക്ഷേത്രത്തിൽ മകം നക്ഷത്രത്തിൽ 'ജലധാര...!'

Jul 18, 2026 10:48 AM

വിഘ്നേശ്വരാ കാക്കണേ...; മെസ്സിക്കും അർജന്റീനക്കുമായി പള്ളൂരിലെ ഗണപതി ക്ഷേത്രത്തിൽ മകം നക്ഷത്രത്തിൽ 'ജലധാര...!'

ലോകകപ്പ് ഫൈനലിന് മുന്നോടിയായി തലശ്ശേരി പള്ളൂർ ഗണപതി ക്ഷേത്രത്തിൽ മെസ്സിക്കും അർജന്റീനക്കും വിജയത്തിനായി മകം നാളിൽ ജലധാര...

Read More >>
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

Jul 18, 2026 08:34 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം രണ്ട് കടകളിൽ മോഷണം. ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു. പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി സംഘടനകളുടെ...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage